ബിഹാര്‍: നിതീഷിനെ ഇന്ന് നേതാവായി തിരഞ്ഞെടുക്കും

പട്‌ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ ഇന്നു തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ആര്‍ജെഡി എംഎല്‍എമാരുടെ യോഗം ചേരും. അതു കഴിഞ്ഞ് റാബ്രിദേവിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇവര്‍ നിയമസഭാ വളപ്പിലെത്തും. നിതീഷിനെ ഇന്നു മഹാസഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവാണ് അറിയിച്ചത്.
അതേസമയം, ആര്‍ജെഡി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it