ബിഹാര്‍: അന്തിമഘട്ട വോട്ടെടുപ്പ് നാളെ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. മധുബാനി, ദര്‍ഭംഗ, സുപൗല്‍, മധേപുര, സഹര്‍സ, അരാരിയ, കിസാന്‍ഗഞ്ച്, പുരുണിയ, കതിഹാര്‍ ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തില്‍ മുഖ്യ എതിരാളികളായ എന്‍ഡിഎയും എന്‍സിഎയും മതനിരപേക്ഷസഖ്യവും പ്രചണ്ഡമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. എന്‍ഡിഎ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടിക്കുമെന്ന പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it