Cricket

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ കളിക്കാര്‍ തന്നെയാവണം: ലോധ കമ്മിറ്റി

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ കളിക്കാര്‍ തന്നെയാവണം: ലോധ കമ്മിറ്റി
X
Justice-lodha-

ന്യൂഡല്‍ഹി: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുന്‍ ക്രിക്കറ്റ് കളിക്കാര്‍ തന്നെയാവണമെന്ന് ജസ്റ്റിസ് ലോധാ കമ്മിറ്റി. ബിസിസിഐ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് ലോധകമ്മിറ്റി സുപ്രിംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.  ഇന്ത്യന്‍ ടീം സെല്കഷന്‍ കമ്മിറ്റിയില്‍ മൂന്ന് പേര്‍ മാത്രം വേണം. മൂന്നു പേരും രാജ്യാന്തര മല്‍സരം കളിച്ചവരായിരിക്കണം. ചെയര്‍മാനാവുന്നത് കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചയാളാവണം. ബിസിസിഐ ഭാരവാഹികളുടെ കലാവധി  പരമാവധി ഒമ്പത് വര്‍ഷമാക്കണം. ഐപിഎല്‍ ഭരണസമിതിയില്‍ സിഎജിയുടെയും കളിക്കാരുടെയും പ്രതിനിധികള്‍ വേണം.
ബിസിസിഐക്കും ഐപിഎല്ലിനും വെവ്വേറെ ഭരണസമിതി വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.ബിസിസിഐയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും മന്ത്രിമാരും ബിസിസിഐ ഭാരവാഹികളാവരുത്. ഐപിഎല്ലിന് നിയന്ത്രിത സ്വയം ഭരണാവകാശം നല്‍കണം.   സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്‍ കളിക്കാര്‍ മാത്രം.ഒരു സംസ്ഥാനത്ത് ഒരു ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമേ പാടുള്ളൂ.  സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ രാഷ്ട്രീയക്കാര്‍ പാടില്ല.  ബിസിസിഐ പൊതുസ്ഥാപനം. ഇന്ത്യയില്‍ വാതുവയ്പ്പ് അനുവദിക്കണം. കളിക്കാര്‍ക്കും ബിസിസിഐ ഭാരവാഹികള്‍ക്കും വാതുവയ്പ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
Next Story

RELATED STORIES

Share it