wayanad local

ബിവറേജസ് ഔട്ട്‌ലെറ്റില്‍ കൃത്രിമ തിരക്കുണ്ടാക്കി മൊബൈല്‍ മോഷണം; മാനന്തവാടിയില്‍ മൂന്നുപേര്‍ പിടിയില്‍

മാനന്തവാടി: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങുന്നവരുടെ നിരയില്‍ കയറി കൃത്രിമ തിരക്കുണ്ടാക്കി മൊബൈല്‍ മോഷണം നടത്തിയ സംഘത്തെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കരിവള്ളൂര്‍ താന്നിക്കണ്ടി ബാബുരാജ് (31), സഹോദരങ്ങളായ കരിവള്ളൂര്‍ ചെറുകാട്ടില്‍ അനില്‍ (35), സാബു(44) എന്നിവരാണ് പിടിയിലായത്.
എള്ളുമന്ദം സ്വദേശിയായ യുവാവിന്റെ മൊബൈല്‍ കഴിഞ്ഞദിവസം ബിവറേജസില്‍ വരിനില്‍ക്കുന്നതിനിടയില്‍ മോഷണംപോയി.
അപ്രതീക്ഷിതമായി ആരോ തിരക്കുണ്ടായിതിനെ തുടര്‍ന്നാണ് തന്റെ 20,000 രൂപയോളം വിലവരുന്ന മൊബൈല്‍ മോഷണം പോയതെന്ന് ഇയാള്‍ മാനന്തവാടി പോലിസില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ കടകളില്‍ മോഷ്ടിക്കപ്പെട്ട ഫോണിന്റെ ഐഎംഇഐ നമ്പര്‍ പോലിസ് നല്‍കിയിരുന്നു. ആരെങ്കിലും പ്രസ്തുത നമ്പര്‍ പ്രകാരമുള്ള മൊബൈലുമായി എത്തിയാല്‍ വിവരമറിയാക്കാനും നിര്‍ദേശിച്ചു.
തുടര്‍ന്ന് ഇന്നലെ മാനന്തവാടിയിലെ ഒരു മൊബൈല്‍ കടയിലെത്തിയ മോഷണസംഘം മൊബൈല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമ പോലിസില്‍ അറിയിക്കുകയും പോലിസെത്തി കൈയോടെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it