Flash News

ബില്‍ രാഷ്ട്രപതി തള്ളി; 21 എഎപി എംഎല്‍എമാര്‍ അയോഗ്യരായേക്കും

ബില്‍ രാഷ്ട്രപതി തള്ളി; 21 എഎപി എംഎല്‍എമാര്‍ അയോഗ്യരായേക്കും
X
aravimd

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ച ആംആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാര്‍ക്ക് അയോഗ്യതാ ഭീഷണി. എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് മറികടക്കാന്‍ ആംആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രപതി തള്ളി.
2015 ലാണ് ആംആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതുടര്‍ന്ന് എംഎല്‍എമാര്‍ ഇരട്ടപദവി വഹിച്ചെന്ന് ഡല്‍ഹി സ്വദേശിയായ പ്രശാന്ത് പട്ടേല്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി. രാഷ്ട്രപതി പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീന്‍ എംഎല്‍എമാരോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു. ഇതാണ് രാഷ്ട്രപതി തള്ളിയത്. എന്നാല്‍ ബില്‍ രാഷ്ട്രപതി തള്ളിയത് എംഎല്‍എമാരുടെ പദവി നഷ്ടപ്പെടുത്തില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it