ബിറ്റ്‌കോയിന്‍ നിര്‍മാതാവ് എന്നവകാശപ്പെട്ട് ക്രെയ്ഗ് റൈറ്റ്

കാന്‍ബറ: സാങ്കല്‍പ്പിക വിനിമയ നാണയമായ ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് താനാണെന്ന് അവകാശപ്പെട്ട് ആസ്‌ത്രേലിയന്‍ വ്യവസായിയും കംപ്യൂട്ടര്‍ വിദഗ്ധനുമായ ക്രെയ്ഗ് റൈറ്റ്. ഇതുവരെ ബിറ്റ്‌കോയിന്‍ ഉപജ്ഞാതാവായി കരുതിയിരുന്ന സന്തോഷി നകാമോട്ടോക്കു പിന്നില്‍ താനാണെന്നാണ് റൈറ്റിന്റെ വെളിപ്പെടുത്തല്‍.
ബിറ്റ്‌കോയിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതിനു തെളിവായി സന്തോഷി നകാമോട്ടോ ഉപയോഗിച്ച കോഡ് പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിറ്റ്‌കോയിന്‍ സംഘത്തിലെ പ്രധാന അംഗങ്ങള്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക വിനിമയ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വലിയ പ്രചാരം നേടിയ സാങ്കല്‍പ്പിക നാണയമാണ് ബിറ്റ്‌കോയിന്‍.
Next Story

RELATED STORIES

Share it