ബിരുദ പ്രവേശനം: ഓണ്‍ലൈന്‍ ഉപയോഗിക്കുന്നതിന് ബോധവല്‍ക്കരണം നല്‍കണം

തിരുവനന്തപുരം: ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നതിന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കണമെന്ന് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്ലസ്ടു ഫലം വന്നയുടന്‍ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും ശുപാര്‍ശയുണ്ട്.
പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ തുടര്‍ പഠനം ഉറപ്പുവരുത്തുന്നതിന് പ്ലസ്ടു/ ബിരുദപ്രവേശന സമയത്ത് ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിരുദ പ്രവേശനത്തിനുളള സ്‌പോട്ട് അലോട്ട്‌മെന്റുകള്‍ നിശ്ചയിക്കുന്ന ദിവസം തന്നെ നടത്തണമെന്ന് കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറോടും ആവശ്യപ്പെട്ടിടുണ്ട്.
Next Story

RELATED STORIES

Share it