Kollam Local

ബിയര്‍ പാര്‍ലറിന് മുന്നിലെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

കൊല്ലം: കഴിഞ്ഞ 15ന് രാത്രി 10.35ന് ചാമക്കട സോഡിയാക്ക് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് സമീപം വച്ച് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. വടക്കും ഭാഗം എല്‍ഡിഎന്‍ആര്‍എ-36 തുരുത്തില്‍പുരയിടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ സിജോയെ(23) കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായ രണ്ടാം പ്രതി വടക്കുംഭാഗം ചേരിയില്‍ പുള്ളിക്കട പുതുവല്‍പുരയിടത്തില്‍ ഡിറ്റു(24) , മൂന്നാം പ്രതി മുണ്ടയ്ക്കല്‍ തേക്കേവിള കമ്പിയിട്ടഴികം ജങ്ഷന് സമീപം ലക്ഷ്മി നഗര്‍ 200 എ ഷാന്‍മന്‍സിലില്‍ ഷബിന്‍(24), നാലാം പ്രതി വലിയകട ചേരിയില്‍ ജോനകപ്പുറം വലിയപള്ളിക്ക് സമീപം ജെആര്‍എ- 72 പുത്തന്‍വീട്ടില്‍ ഇര്‍ഷാദ് (24), ആറാം പ്രതി കൊല്ലം വെസ്റ്റ്‌വില്ലേജില്‍ വലിയകട ജോനകപ്പുറം വലിയപള്ളിക്ക് സമീപം ജെആര്‍എ- 62 ലബ്ബയഴികം പുരയിടത്തില്‍ അലിമോന്‍(23) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഷിബിന്റെ ഇന്നോവ കാറിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധമാണ് സിജോയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ഇന്നോവ കാര്‍ നേരത്തെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒളിവില്‍ കഴിഞ്ഞുവരുന്നതും സിജോയെ കുത്തി കൊലപ്പെടുത്തിയതുമായ ഈ കേസ്സിലെ ഒന്നാം പ്രതി കൊല്ലം പള്ളിത്തോട്ടംകാരനായ സനു എന്നു വിളിക്കുന്ന സനോഫര്‍ സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞുവരികയാണ്. 2010 ല്‍ കൊല്ലം എ ജെ ഹാളിലെ വിവഹത്തിനോടനുബന്ധിച്ചു നടന്ന സല്‍ക്കാര ചടങ്ങില്‍ വച്ച് മോഹന്‍കുമാര്‍ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് സനോഫര്‍. സോഡിയാക്ക് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിന് സമീപത്തെ കൊലപാതകത്തില്‍ പങ്കാളികളായ സനോഫറിനും മറ്റ് പ്രതികള്‍ക്കും വേണ്ടി കൊല്ലം ജില്ലയിലും സമീപ ജില്ലകളിലും അയല്‍സംസ്ഥാനത്തും പോലിസ് വലവിരിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ കൊല്ലം അസി.കമ്മീഷര്‍ കെ ലാല്‍ജിയുടെ നേത്യത്ത്വത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍, കൊല്ലം ഈസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്‌കുമാര്‍, എസ് ഐ കെ പി രാജന്‍ലാല്‍ ,ശിവപ്രസാദന്‍രിള്ള, എ എസ് ഐ അശോക് കുമാര്‍ എസ് സി പി ഒ രാജ്‌മോഹന്‍, ഷോഡോപോലിസിലെ അംഗങ്ങളായ ജോസ്പ്രകാശ്, ഹരിലാല്‍ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it