ബിബോക്‌സ് പഠന പദ്ധതി കേരളത്തിലെ സ്‌കൂളുകളിലും

കൊച്ചി: സ്‌കൂള്‍ പഠന കാലയളവില്‍ തന്നെ കുട്ടികളെ അന്വേഷണ കുതുകികളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ബംഗളൂരു ആസ്ഥാനമായ ഇവോബി ഓട്ടോമേഷന്‍സിന്റെ ബിബോക്‌സ് (ബ്രെയിന്‍ ഇന്‍ എ ബോക്‌സ്) പഠന പദ്ധതി കേരളത്തിലെ സ്‌കൂളുകളിലും ആരംഭിക്കുന്നു.
ആഗോള തലത്തില്‍ പ്രശസ്തമായ സ്റ്റീം, ചലഞ്ച് തുടങ്ങിയ പഠന രീതികള്‍ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ബിബോക്‌സ് ഇന്നവേഷന്‍ പരിപാടി പാഠ്യപദ്ധതിയുമായി ചേര്‍ന്ന് പോവുന്നതും പഠനം കൂടുതല്‍ രസകരമാക്കുന്നതും ആണെന്ന് ബിബോക്‌സ് സ്ഥാപകനും ഡയറക്ടറുമായ സന്ദീപ് സേനന്‍ പറഞ്ഞു. ബംഗളൂരു, കേരളം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ 80 മിനിറ്റ് ക്ലാസ്‌റൂം സെഷനുകളായാണ് ബിബോക്‌സ് നടത്തുന്നത്.
Next Story

RELATED STORIES

Share it