ബിഡിജെഎസ് സഖ്യം ഫലംകണ്ടില്ലെന്ന് ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായി കൂട്ടുകെട്ടുണ്ടാക്കിയത് വേണ്ടത്ര ഫലം കണ്ടില്ലെന്നു ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. സപ്തംബര്‍ 23ന് കോഴിക്കോട് നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗം സംബന്ധിച്ച കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ യോഗം ചുമതലപ്പെടുത്തി.
അതേസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it