Flash News

ബിഡിജെഎസ്സിനെ ഉപയോഗിച്ച് സിപിഎം ബിജെപിയുമായി രഹസ്യബാണ്ഡം ഒരുക്കുന്നു: വി എം സുധീരന്‍

ബിഡിജെഎസ്സിനെ ഉപയോഗിച്ച് സിപിഎം ബിജെപിയുമായി രഹസ്യബാണ്ഡം ഒരുക്കുന്നു: വി എം സുധീരന്‍
X
vm-sudheeran

[related]

കാസര്‍കോഡ്: കണിച്ചുകുളങ്ങര ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനലിനൊപ്പം ചേര്‍ന്ന് സിപിഎം മല്‍സരിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ്സ് മുഖാന്തരം ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. ബിഡിജെഎസ് വഴി കോണ്‍ഗ്രസ് വിരുദ്ധ കൂട്ടുകെട്ടിനാണ് സിപിഎം ശ്രമിക്കുന്നത്.കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറും. ബിജെപിയാണ് ഒന്നാം നമ്പര്‍ ശത്രു. സിപിഎം കാറല്‍ മാര്‍ക്‌സിന് പകരം  ഗീബെല്‍സിയം സിദ്ധാന്തമാണ് ആവിഷ്‌കരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഭരണതുടര്‍ച്ചയ്ക്ക്. ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഗൗരവായി കാണണം.ബോംബ് സംസ്‌കാരത്തോട്് സിപിഎം പുനര്‍വിജിന്തനം നടത്തണമെന്നും അദ്ദേഹം കാസര്‍കോഡ് പ്രസ് ക്ലബ്ബിന്റെ ജനസഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it