ബിഡിജെഎസുമായി ചര്‍ച്ചയില്ല: സുധീരന്‍

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു ചര്‍ച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ലെന്നും ഇതുസംബന്ധിച്ച് ആലോചനപോലും നടന്നിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ബിഡിജെഎസുമായി ചര്‍ച്ച നടത്തുമെന്ന മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ബിഡിജെഎസ് ചാപിള്ളയാണ്. വെള്ളാപ്പള്ളി നടേശന്‍ അവസരവാദപരമായ നിലപാടുകളാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഇന്ന് പറയുന്ന അഭിപ്രായം നാളെ മാറ്റി പറയും. മുഖ്യമന്ത്രിയെ അദ്ദേഹം പ്രശംസിച്ചത് നല്ലതായി കാണുന്നു.
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ട് പിന്നീട് വരെണ്ടെന്ന് പറഞ്ഞു. ഇത് മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും അപമാനിക്കുന്നതായിരുന്നു. ബിജെപിക്കുവേണ്ടിയാണ് ഈ വിലകുറഞ്ഞ പ്രവൃത്തി വെള്ളാപ്പള്ളി ചെയ്തതെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it