Flash News

ബിജെപി സ്ഥാനാര്‍ഥിപട്ടിക അഞ്ചിന്

തിരുവനന്തപുരം: ബിജെപിക്ക് മേല്‍കൈയുള്ള 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം അഞ്ചിന് പൂര്‍ത്തിയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് ഒ രാജഗോപാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചു.
എന്നാല്‍, രാജഗോപാല്‍ മല്‍സരിക്കണമെന്നുതന്നെയാണു നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച ശേഷമായിരിക്കും രാജഗോപാല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. രാജഗോപാലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോര്‍ കമ്മിറ്റി യോഗത്തിലുണ്ടായി. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളെപ്പറ്റി കോര്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. രാജഗോപാല്‍ മല്‍സരിക്കുന്നില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാനാണു സാധ്യത. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനുശേഷം രാജഗോപാല്‍ മല്‍സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ കുമ്മനം തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു ജനവിധി തേടും.
പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും പി എസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരും മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കഴക്കൂട്ടത്തും മല്‍സരിക്കുമെന്നാണു ധാരണയായിട്ടുള്ളത്. എം ടി രമേശ് കോഴിക്കോട് നോര്‍ത്ത്, സി കെ പത്മനാഭന്‍ കുന്നമംഗലം, ശോഭ സുരേന്ദ്രന്‍ കൊടുങ്ങല്ലൂര്‍ അല്ലെങ്കില്‍ പാലക്കാട്, കെ സുരേന്ദ്രന്‍ മഞ്ചേശ്വരം എന്നിങ്ങനെയാണ് ഏകദേശ ധാരണ. 100 സീറ്റിലെങ്കിലും മല്‍സരിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
Next Story

RELATED STORIES

Share it