Kottayam Local

ബിജെപി-സിപിഎം സംഘര്‍ഷം: 11പേര്‍ അറസ്റ്റില്‍ നിരോധനാജ്ഞ 23വരെ നീട്ടി

കോട്ടയം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുന്ന് കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഭരണകൂടം നിരോധനാജ്ഞ നീട്ടിയത്. തിരുവാര്‍പ്പ് കാഞ്ഞിരം മലരിക്കല്‍ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 307 വകുപ്പ് പ്രകാരം ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകരായ ഏഴു പേരെ ഇന്നലെ വൈകീട്ട് കുമരകം പോലിസ് അറസ്റ്റ് ചെയ്തു. ശ്രീകാന്ത്, ബിനു, ജിനു, ഹരീഷ്, അരുണ്‍, ബിജു, അനന്തു എന്നിവരാണ് പിടിയിലായത്.
കോട്ടയം വെസ്റ്റ് സിഐയുടെ മുമ്പില്‍ ഹാജരാക്കിയ ഇവരെ താമസിയാതെ റിമാന്‍ഡ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. അതേസമയം കുമരകത്ത് സിപിഎം പ്രവര്‍ത്തകനായ പ്രസേനന്റെ കൈ തല്ലിയൊടിച്ച കേസില്‍ 326 വകുപ്പ് പ്രകാരം ബിജെപി പ്രവര്‍ത്തകരായ ബൈജു, സതീഷ്, മഹേഷ്, വിനോദ് എന്നിവരെ റിമാന്‍ഡു ചെയ്തു. കുമരകം എസ്‌ഐ ആര്‍ രാജീവിനെ ഫോണിലൂടെ ഭീക്ഷണിപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍കിട്ടിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം: യുഡിഎഫ് പ്രതിഷേധിച്ചു
ചങ്ങനാശ്ശേരി: കോണ്‍ഗ്രസ് നേതാവായ വ്യാപാരിയെ മര്‍ദ്ദിക്കുകയും കട അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായിപ്പാട്ട് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്നു നാലുകോടിയില്‍ നടന്ന പ്രതിഷേധയോഗം സി എഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ പ്രഫ. വി എന്‍ നാരായണപിള്ള, വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ഡോ.അജീസ് ബെന്‍ മാത്യൂ, പായിപ്പാട് പഞ്ചായത്തു പ്രസിഡന്റ് ടീനാ മോള്‍ റോബി, ഷംസ് വാരിക്കാട്, സുശീലന്‍, ഹലീല്‍ റഹ്മാന്‍, സിംസ്ണ്‍വേഷ്ണാല്‍, ജോസി സെബാസ്റ്റിയന്‍, മാര്‍ട്ടിന്‍ സകറിയ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it