ബിജെപി വിഭജനത്തിന്റെ വിത്തുകള്‍ പാകുന്നു: പവാര്‍

മുംബൈ: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയം തുറിച്ചുനോക്കുന്നതിനാല്‍ ബിജെപി രാജ്യത്ത് വിഭജനത്തിന്റെ വിത്തുകള്‍ പാകുകയാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്ട്ര എന്‍സിപി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ജെഎന്‍യു സംഭവം. ബിജെപി മാത്രമാണു ദേശീയവാദികളെന്നും മറ്റുള്ളവര്‍ ദേശവിരുദ്ധരാണെന്നുമുള്ള പ്രചാരണമാണു നടക്കുന്നത്.
ഇന്ത്യാവിരുദ്ധ പോസ്റ്ററുകളെ ആരും പിന്തുണയ്ക്കുന്നില്ല. ജെഎന്‍യു വിഷയം പോലിസ് അന്വേഷിക്കണം. കഷ്ടിച്ച് രണ്ടു ശതമാനം മാവോവാദി അനുകൂലികളാണ് ജെഎന്‍യുവിലുള്ളത്. ജെഎന്‍യുവില്‍ എബിവിപിയെ തോല്‍പ്പിച്ച പാനല്‍ ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെടുകയും അവരെ ജയിലിലടയ്ക്കുകയും ചെയ്തു- പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്തെ ജലക്ഷാമം നേരിടാന്‍ കാര്യമായ നടപടിയൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it