malappuram local

ബിജെപി മതേതരത്വത്തെ വെല്ലുവിളിക്കുന്നു: എ സഈദ്

തിരൂര്‍: ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും ചോദ്യം ചെയ്യുകയും വെല്ലുവിളിച്ചുകൊണ്ടിരിക്കുകയുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് അഭിപ്രായപ്പെട്ടു. എസ്ഡിപിഐ-എസ്പി സഖ്യം തിരൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ നിന്നു സെക്കുലറിസം എന്ന വാക്ക് ഒഴിവാക്കി ഹിന്ദുത്വ എന്ന വാക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചിന്തകളെ പരിഹസിച്ചുകൊണ്ടിരിക്കുന്ന ബിജെപി രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്‌സെയുടെ പടംവച്ച് പൂജ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ജുബൈര്‍ കല്ലന്‍, എസ്പി സംസ്ഥാന സെക്രട്ടറി അഡ്വ. ഉമ്മര്‍, എസ്ഡിപിഐ നേതാക്കളായ പി ടി ഇഖ്‌റാമുല്‍ ഹഖ്, സി പി മുഹമ്മദ് ബഷീര്‍, ഹംസ തിരൂര്‍, സ്ഥാനാര്‍ഥി ഇബ്രാഹിം പുത്തുതോട്ടില്‍, എം എ ജബ്ബാര്‍, വി എ ഷംസുദ്ദീന്‍, വുമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് നേതാക്കളായ ഹസീന കരീം, ആബിദാ ബാവ സംസാരിച്ചു. പാന്‍ബസാറില്‍ നിന്നു തുടങ്ങിയ പ്രകടനം പൂക്കയില്‍ സമാപിച്ചു. നജീബ് തിരൂര്‍, ഷാഫി സബ്ക്ക, എം കെ യൂനുസ്, അന്‍സാര്‍ വെട്ടം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it