ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ ശിവസേന മല്‍സരിക്കും

അടിമാലി: ബിജെപി - ബിഡിജെഎസ് സഖ്യത്തിനെതിരേ എന്‍ഡിഎ സഖ്യകക്ഷിയായ  ശിവസേന രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എ എസ് ഭൂവനചന്ദ്രന്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തില്‍ ബിജെപി - ബിഡിജെഎസ് സ്ഥാനാര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തും. എന്‍ഡിഎ സഖ്യത്തിലെ കക്ഷിയായിരുന്നിട്ടും ബിജെപി വേണ്ടത്ര പരിഗണന നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപി -ബിഡിജെസ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല.
സംസ്ഥാനത്ത് 40 സീറ്റുകളില്‍ ശിവസേന സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കുമെന്നും ഭുവന ചന്ദ്രന്‍ പറഞ്ഞു. ബിഡിജെസ് - ശിവസേനയുമായി വേറിട്ട സഖ്യത്തിന് തയ്യാറാവണമെന്നും ഭൂവനചന്ദ്രന്‍ പറഞ്ഞു.
അടിമാലിയില്‍ ശിവസേന ദേവികുളം നിയോജക മണ്ഡലം അംഗത്വ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തില്‍ ബിജെപിയും കമ്യൂണിസ്റ്റുകളുമാണ് ശിവസേനയുടെ മുഖ്യ ശത്രുക്കളെന്നും ഇവര്‍ ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുകയാണെന്നും ഭൂവനചന്ദ്രന്‍ ആരോപിച്ചു

[related]
Next Story

RELATED STORIES

Share it