Flash News

ബിജെപി നേതാവ് ഏകനാദ് കഡ്‌സെ രാജ്യദ്രോഹിയെന്ന് കെജരിവാള്‍

ബിജെപി നേതാവ് ഏകനാദ് കഡ്‌സെ രാജ്യദ്രോഹിയെന്ന് കെജരിവാള്‍
X
kejriwal-main5

ഡല്‍ഹി: മഹാരാഷ്ട്ര റവന്യൂ മന്ത്രിയായിരുന്ന ബിജെപി നേതാവ് ഏകനാദ് കഡ്‌സെ രാജ്യദ്രോഹിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ദാവൂദുമായി ടെലിഫോണ്‍ ബന്ധം, ഭൂമി തട്ടിപ്പ്  എന്നീ കേസുകളില്‍ ആരോപണവിധേയനായി രാജിവെച്ച മഹാരാഷ്ട്ര  റവന്യു ഏക്‌നാദ് കഡ്‌സെ രാജ്യത്തിനെതിരെയാണ് പ്രവര്‍ത്തിച്ചതെന്നും കഡ്‌സെയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.
പൂനെയിലെ ഭൂമിയിടപാടും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി നടത്തിയ ഫോണ്‍ സംഭാഷണവുമാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പൂനെയിലുള്ള 40 കോടി വിലവരുന്ന മൂന്നേക്കര്‍ ഭൂമി 3.75 കോടി രൂപയ്ക്കാണ് ഖദ്‌സെ തന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ വാങ്ങിയതെന്ന് കെജരിവാള്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

[related]
Next Story

RELATED STORIES

Share it