Pathanamthitta local

ബിജെപി നടപ്പാക്കുന്നത് സങ്കുചിത വര്‍ഗീയ അജണ്ട: മുഖ്യമന്ത്രി

പത്തനംതിട്ട: സിപിഎം എല്ലാറ്റിെനയും എതിര്‍ക്കുന്ന രീതിയാണ് കാട്ടുന്നതെങ്കില്‍ സങ്കുചിത വര്‍ഗീയ അജണ്ടയാണ് ബിജെപി നടപ്പാക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അടൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നര വര്‍ഷം മുമ്പ് ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അവരെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു. അതെല്ലാം അസ്തമിച്ചു. ബി.ജെ.പിക്കു കേരളത്തില്‍ എന്തെങ്കിലും കാട്ടിക്കൂട്ടണം. അതിനായി അവര്‍ പലരെയും കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടെýാന്നും ബി.ജെ.പിയുടെ ആശയം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. മതേതരത്വം, മതസൗഹാര്‍ദ്ദം എന്നിവയാണ് കേരളത്തിലെ ജനം മറ്റേതിനെക്കാളും വിലകല്‍പ്പിക്കുന്നത്. സങ്കുചിത രാഷ്ടീയ താല്‍പര്യത്തിനു വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി. രാജ്യത്തിന് എന്തു സംഭവിച്ചാലും വേണ്ടില്ല തങ്ങള്‍ക്ക് എന്തെങ്കിലും അധികാരത്തിന്റെ പങ്ക് കിട്ടുമോയെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഉമ്മന്‍ ചാýി കുറ്റപ്പെടുത്തി. കേരളത്തിലെ ജനം ഏറ്റവും കൂടുതല്‍ തിരസ്‌കരിക്കുന്ന ആശയങ്ങളാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.
മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയം ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ യു.ഡി.എഫിന്റെ ഭരണ തുടര്‍ച്ചക്കു ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഈ സര്‍ക്കാരിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ഏതെങ്കിലും ആരോപണങ്ങളുടെ ചെറിയൊരു അംശം ജനത്തെ ബോധ്യപ്പെടുത്താനായില്ല.
തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഉമ്മന്‍ തോമസ്, ബാബു ജോര്‍ജ്, തേരകത്ത് മണി, പഴകുളം ശിവദാസന്‍, ബാബു ദിവാകരന്‍, എബ്രഹാം പച്ചയില്‍, തൈക്കൂട്ടത്തില്‍ സക്കീര്‍, ഡി.കെ ജോണ്‍, ഏഴംകുളം അജു, കലാനിലയം രാമചന്ദ്രന്‍നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it