wayanad local

ബിജെപി നഗരസഭാ ഓഫിസ് മാര്‍ച്ചില്‍ അക്രമം; എഎസ്‌ഐക്ക് പരിക്ക്

മാനന്തവാടി: നഗരസഭയില്‍ ഓടകളിലെ മാലിന്യത്തിന്റെ പേരുപറഞ്ഞ് ബിജെപി നടത്തിയ നഗരസഭാ ഓഫിസ് മാര്‍ച്ചില്‍ അക്രമം. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാനന്തവാടി നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫിസിന് മുന്നില്‍ തടഞ്ഞതോടെ സമരക്കാര്‍ പോലിസിനു നേരെ തിരിഞ്ഞു. കുട്ടകളിലും സഞ്ചിയിലുമായി കൊണ്ടുവന്ന മാലിന്യം പ്രവര്‍ത്തകര്‍ പോലിസുകാര്‍ക്ക് നേരെയും ഓഫിസിനുള്ളിലേക്കും വലിച്ചെറിഞ്ഞു.
ആക്രമണത്തില്‍ എഎസ്‌ഐ കൃഷ്ണന് സാരമായി പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സമരക്കാര്‍ എഎസ്‌ഐയുടെ കൈ പിരിച്ചൊടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്ന യുഡിഎഫ് കൗണ്‍സിലര്‍മാരും മാലിന്യത്തില്‍ കുളിച്ചു. സംഭവത്തെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അന്യായമായി സംഘംചേരല്‍, സര്‍ക്കാര്‍ ഓഫിസിലേക്കും പോലിസുകാര്‍ക്കുമെതിരായ അക്രമം, പോലിസുകാരനെ സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഓഫിസിലേക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമരക്കാരായ സി അഖില്‍ പ്രേം, മനോജ്, കണ്ണന്‍ കണിയാരം, സനല്‍, രഞ്ജിത്ത് കണിയാരം, ജി കെ മാധവന്‍, ശ്യാം, ജിതിന്‍ ഭാനു എന്നിവരുള്‍പ്പെടെയുള്ള 35 പേര്‍ക്കെതിരേയാണ് കേസ്. സംഭവത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിയും പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it