Flash News

ബിജെപി എംഎല്‍എ കാല് തല്ലിയൊടിച്ച ശക്തിമാന്‍ കുതിര ചത്തു

ബിജെപി എംഎല്‍എ കാല് തല്ലിയൊടിച്ച ശക്തിമാന്‍ കുതിര ചത്തു
X
shaktiman-horse_

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ കാല് തല്ലിയൊടിച്ച പോലിസ് കുതിര ശക്തിമാന്‍ ചത്തു. ഇന്നു വൈകിട്ടാണ് കുതിര ചത്തത്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരേ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലാണ് ശക്തിമാന് പരിക്കേറ്റത്. പ്രതിഷേധത്തിനിടയിലാണ് കുതിരയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ് നിലത്ത് വീണ കുതിരയെ ഗണേഷ് ജോഷിയെന്ന ബിജെപി എംഎല്‍എ വടികൊണ്ടു തല്ലുകയായിരുന്നു. കുതിരയുടെ ഒരു കാല്‍ ഒടിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചികില്‍സയിലായ കുതിരയ്ക്ക് അമേരിക്കയില്‍ നിന്നും കുതിരയ്ക്ക് കൃതിമ കാല്‍ വച്ചുപിടിപ്പിച്ചിരുന്നു. പിന്നീട് കുതിര നടക്കാനും തുടങ്ങി. എന്നാല്‍ കാല് മുറിച്ചതിനെ തുടര്‍ന്ന് കുതിരയുടെ ഭാരം 25 കിലോയോളം കുറഞ്ഞിരുന്നു.  14 വയസ്സുള്ള ശക്തിമാന്‍ കുതിരയെ ചികില്‍സിക്കാന്‍ അമേരിക്കയില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം എത്തിയിരുന്നു.

horse-2
Next Story

RELATED STORIES

Share it