ബിജെപി അഭ്യൂഹം പരത്തുന്നു: ഗോവ ആര്‍എസ്എസ് മേധാവി

പനാജി: സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരേ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഗോവ ആര്‍എസ്എസ് തലവന്‍ സുഭാഷ് വെലിങ്കര്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാതൃഭാഷ പാഠ്യവിഷയമാക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭം തന്റെ നേതൃത്വത്തിലാണെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പനാജി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കാത്തതിനാലാണ് താന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും സംഘ കാര്യങ്ങളില്‍ വ്യാപൃതനാവാനാണ് ആഗ്രഹമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായതിനെ തുടര്‍ന്നാണ് പനാജിയില്‍ ഉപതിരഞ്ഞെടുപ്പു നടന്നത്. ആ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനാലാണ് സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ആരോപണം. മാതൃഭാഷ സ്‌കൂളിലെ പഠനമാധ്യമമാക്കണമെന്നും ഇംഗ്ലീഷ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാണ്. ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് (ബിബിഎസ്എം) എന്ന സംഘടനയാണ് പ്രക്ഷോഭം നയിക്കുന്നത്. ഈ സംഘടനയുടെ കോ-ഓഡിനേറ്ററാണ് സുഭാഷ് വെലിങ്കര്‍. 2017ലെ ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ മാതൃഭാഷാ വിഷയത്തില്‍ അനുകൂലിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it