Flash News

ബിജെപി അക്രമം ആസൂത്രിതം: കോടിയേരി ബാലകൃഷ്ണന്‍

ബിജെപി അക്രമം ആസൂത്രിതം: കോടിയേരി ബാലകൃഷ്ണന്‍
X
kodiyeri-new

[related]
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നടത്തുന്ന അക്രമം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തില്‍ അക്രമമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്വം ബിജെപി കേന്ദ്ര നേതൃത്വത്തിനാണ്. സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയാണ് അക്രമത്തിന് കാരണം.
സംസ്ഥാനത്ത് ബിജെപി വിചാരിച്ച വിജയം ലഭിച്ചില്ല. അതിന്റെ നിരാശയില്‍ നിന്നുണ്ടായ അക്രമമാണിത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 25 ഓളം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് ആക്രമിക്കപ്പെട്ടു. 12 പാര്‍ട്ടി ഓഫിസുകള്‍ തകര്‍ക്കപ്പെട്ടു. 62 സിപിഎം പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹിയിലേത് ബിജെപിയുടെ അഞ്ചാമത്തെ അക്രമമാണ്. ബിജെപി സിപിഎമ്മിനെ വെല്ലുവിളിക്കയാണെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it