Alappuzha local

ബിജെപിയുമായി സിപിഎമ്മിന് രഹസ്യധാരണ: കെ സി വേണുഗോപാല്‍ എംപി

മണ്ണഞ്ചേരി: ബിജെപിയുമായി രഹസ്യചങ്ങാത്തതില്‍ ഏര്‍പ്പെടാനുള്ള പാലമായി മാറ്റാനാണ് കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ നിന്ന് സിപിഎം പിന്‍മാറിയതെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു.
യുഡിഎഫ് മണ്ണഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം തിരഞ്ഞെടുപ്പില്‍ നിന്ന് എന്തുകൊണ്ടാണ് പിന്മാറിയതെന്നുള്ള കാരണം ജനങ്ങളോട് പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും ബിജെപിയുമായുള്ള രഹസ്യധാരണയാണ് കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള കാരണം.
ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് പിണറായി വിജയന്റെയും കൊടിയേരിയുടെയും മനസാക്ഷി സൂക്ഷാപ്പുകാരനായ സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം വി ഗോവിന്ദനാണ്.
ചേര്‍ത്തലയിലും ബിഡിജെഎസിന്റെ ഹെഡ്‌കോര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതും സിപിഎമ്മിന് അവരുമായിട്ടുള്ള രഹസ്യ ധാരണയാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഇടത് പക്ഷസര്‍ക്കാരിന്റെയും ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെയും പ്രകടനപത്രികകളില്‍ നടപ്പാക്കിയ കാര്യങ്ങളെക്കറിച്ച് പരസ്യ സംവാദം നടത്താന്‍ തോമസ് ഐസക്ക് തയ്യാറാവണം. തുക വകവയ്ക്കാതെ പ്രസംഗം മാത്രമായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റില്‍ ഉണ്ടായിരുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കണ്‍വന്‍ഷനില്‍ മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ്, കെ വി മേഘനാദന്‍, അഡ്വ: ആര്‍ ഉണ്ണികൃഷ്ണന്‍, അഡ്വ : എം രവീന്ദ്രദാസ്, ബി അനസ് പ്രസംഗിച്ചു.
Next Story

RELATED STORIES

Share it