ബിജെപിയുടെ സ്വത്വം ദേശീയതയെന്ന് സ്ഥാപകദിനത്തില്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ദേശീയതയാണ് ബിജെപിയുടെ സ്വത്വമെന്ന് പാ ര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ സ്ഥാപക ദിനമായ ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
പാര്‍ട്ടി സ്ഥാപിതമായത് 11 പേരെ വച്ചുകൊണ്ടാണെന്നും ഈ പതിനൊന്ന് പേര്‍ പിന്നീട് 11 കോടിയായി വളര്‍ന്നുവെന്നും ഷാ പറഞ്ഞു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്യാഗഫലമായാണ് പാര്‍ട്ടിക്ക് ഈ വളര്‍ച്ച ഉണ്ടായതെന്ന് ഷാ പറഞ്ഞു.
ദേശീയതയാണ് നമ്മുടെ പാര്‍ട്ടിയുടെ സ്വത്വം. നമ്മുടെ മൂന്ന് തലമുറ അവരുടെ ത്യാഗങ്ങളിലൂടെ ഇത് നിലനിര്‍ത്തി. ഈ സ്വത്വത്തെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുകയെന്നത് നമ്മുടെ ബാധ്യതയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാശ്ചാത്യ കേന്ദ്രീകൃത നയങ്ങ ളും തീരുമാനങ്ങളുമാണ് ബിജെപിയുടെ ആദ്യരൂപമായ ജനസംഘിന്റെ സ്ഥാപനത്തിലേക്ക് നയിച്ചതെന്നും നെഹ്‌റുവിന്റെ പാത തെറ്റായിരുന്നുവെന്നും ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റ വും ജനപ്രീതിയുള്ള നേതാവാണെന്നും ഷാ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. ദരിദ്രരേയും താഴെത്തട്ടിലുള്ളവരെയും മനസ്സില്‍ കണ്ടുകൊണ്ട് നയ-തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സര്‍ക്കാര്‍ ഇതാദ്യമായാണ് കേന്ദ്രത്തില്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it