kozhikode local

ബിജെപിയുടെ വിഭാഗീയത വിലപ്പോവില്ല: ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: സംസ്ഥാനത്ത് നിലനില്‍ക്കുന്ന സഹിഷ്ണുത ഇല്ലാതാക്കി വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്താനുള്ള ബിജെപി- സംഘപരിവാര ശ്രമങ്ങളെ ഒറ്റക്കെട്ടായി കേരളം എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ രാജ്യത്ത് ശക്തിയാര്‍ജിച്ചു വരികയാണ്. കേരളത്തിലേക്കും പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. പ്രാണവായുപോലെ കാത്തുസൂക്ഷിക്കുന്ന മതേതരത്വം സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മുതലക്കുളത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെങ്ങും യുഡിഎഫിന് അനുകൂലമായ തരംഗമാണ്. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പോസിറ്റീവായ വികസന സങ്കല്‍പത്തോടുള്ള ജനങ്ങളുടെ താല്‍പര്യമാണ് ഇതിനു പ്രധാന കാരണം.
മെച്ചപ്പെട്ട സേവനത്തിലൂടെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള വികസന കാഴ്ചപ്പാടാണ് യുഡിഎഫിനുള്ളത്. നാലു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ യുഡിഎഫ് സര്‍ക്കാറിന് സാധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമെ പഞ്ചായത്തീരാജിലും കേരളം ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് മാതൃകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയില്‍ അത് നടപ്പാക്കിയതിന് പ്രധാനമന്ത്രിയില്‍ നിന്ന് മന്ത്രി ഡോ. മുനീറിന് പുരസ്‌കാരവും ലഭിച്ചു.
എന്നാല്‍ പ്രതിപക്ഷം നിഷേധാത്മക രാഷ്ട്രീയമാണ് വികസനത്തില്‍ പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷനായിരുന്നു. മന്ത്രി ഡോ. എം കെ മുനീര്‍, എം കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ്ബാബു, കെ പി അനില്‍കുമാര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി, നേതാക്കളായ അഡ്വ. ടി സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, പി വി ഗംഗാധരന്‍, സി എന്‍ വിജയകൃഷ്ണന്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. പി എം നിയാസ്, അങ്കത്തില്‍ അജയകുമാര്‍, സി വീരാന്‍കുട്ടി, സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it