Districts

ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിലൂടെയുള്ള വളര്‍ച്ച ഗൗരവമായി കാണണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതരത്വത്തെ തകര്‍ക്കുന്ന ഭീഷണിയായി അതു മാറുന്നത് ഭയാനകമാണ്. ബിജെപിയുടെ വിജയം താല്‍ക്കാലികപ്രതിഭാസമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ അട്ടിമറി നേട്ടമുണ്ടായെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയതിന്റെ പകുതി വോട്ടുകള്‍ പോലും വാര്‍ഡുകളില്‍ നേടാന്‍ ബിജെപിക്ക് ആയിട്ടില്ല. അവരുടേത് ഭയങ്കര വിജയമെന്ന നിലയില്‍ കാണാനാവില്ല. കോണ്‍ഗ്രസ് ഒരുകാരണവശാലും ബിജെപിയെ പിന്തുണയ്ക്കുന്ന സാഹചര്യമുണ്ടാവില്ല. സിപിഎമ്മാണ് അവരുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളത്.
ബിജെപിക്ക് എതിരായ പോരാട്ടത്തെക്കുറിച്ചു പിണറായി വിജയനില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ തനിക്ക് ഒന്നും പഠിക്കേണ്ട. സിപിഎം ബിജെപിയുമായി എത്രതവണ കൂട്ടുകൂടിയിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it