ബിജെപിക്ക് രണ്ട് വനിതകള്‍ അസം നിയമസഭയില്‍ വനിതകള്‍ കുറഞ്ഞു

ഗുവാഹത്തി: പുതിയ അസം നിയമസഭയില്‍ വനിതാ പ്രാതിനിധ്യം നന്നെ കുറവ്. തിരഞ്ഞെടുപ്പില്‍ എട്ട് വനിതകള്‍ മാത്രമാണ് ജയിച്ചത്. കഴിഞ്ഞ തവണ 14 വനിതകള്‍ ഉണ്ടായിരുന്നു.
വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ്സിനായിരുന്നു മുന്‍തൂക്കം. 16 പേരായിരുന്നു മല്‍സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി അജന്ത നിയോഗും രണ്ട് പുതുമുഖങ്ങളും മാത്രമാണ് വിജയിച്ചത്. മറ്റു വനിതാ സിറ്റിങ് എംഎല്‍എമാരും മന്ത്രിമാരായ ബിസ്മിത ഗൊഗോയ്, സുമിത്ര പാട്ടിര്‍ എന്നിവരും പരാജയപ്പെട്ടു.
ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് വനിതകള്‍. ഭട്ടാദ്രവ മണ്ഡലത്തിലെ അന്‍ഗോര്‍ലതാ ദേവയും ഹജോയില്‍ നിന്നു സുമന്‍ ഹരിപ്രിയ എന്നിവരാണിവര്‍. ആറു സീറ്റുകളായിരുന്നു ഇത്തവണ ബിജെപി വനിതകള്‍ക്കായി നീക്കിവച്ചത്. 2011ല്‍ ഇത് ഒമ്പതെണ്ണമായിരുന്നു.
ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന്റെ സിറ്റിങ് വനിതാ എംഎല്‍എമാരായ റാന്നി ബ്രഹ്മ, കമാലി ബസുമതരി എന്നിവരെയാണ് മല്‍സരിപ്പിച്ചത്. ഇരുവരും സീറ്റ് നിലനിര്‍ത്തി. അസം ഗണപരിഷത്ത് തങ്ങളുടെ രണ്ടു സിറ്റിങ് വനിതാ എംഎല്‍എമാരെ മല്‍സരിപ്പിച്ചെങ്കിലും ഒരാളേ ജയിച്ചുള്ളു. കഴിഞ്ഞ നിയമസഭയില്‍ എഐയുഡിഎഫിന് ഒരു വനിതാ അംഗമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ മല്‍സരിച്ച അഞ്ചു വനിതകളും തോറ്റു.
Next Story

RELATED STORIES

Share it