kannur local

ബിജെപിക്കു പിന്നാലെ പിണറായിക്ക് വേണ്ടിയും ജയറാം

കണ്ണൂര്‍: ദിവസങ്ങള്‍ക്കു മുമ്പ് ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി വോട്ട് തേടിയ ചലച്ചിത്ര താരം ജയറാം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എല്‍ഡിഎഫ് ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥിയുമായ പിണറായി വിജയനു വേണ്ടി പ്രചാരണത്തിനെത്തിയത് വിവാദത്തില്‍.
ഇന്നലെ ധര്‍മടത്ത് കലാകാരന്‍മാര്‍ നടത്തിയ വിജയപഥം പരിപാടിയിലാണ് നടന്‍ ജയറാം പങ്കെടുത്തത്. രണ്ടു ദിവസം മുമ്പ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി കളമശ്ശേരിയില്‍ ജയറാം പ്രചാരണം നടത്തുകയും പൊതുവേദിയില്‍ വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കളമശ്ശേരി കുന്നുകരയിലെ എന്‍ഡിഎ പ്രചാരണത്തില്‍ കൂറ്റന്‍ മാല അണിയിച്ചാണ് ബിജെപി സ്ഥാനാര്‍ഥി വി ഗോപകുമാര്‍ ജയറാമിനെ സ്വീകരിച്ചത്. തന്റെ ആദ്യ രാഷ്ട്രീയ യോഗമാണിതെന്നു വ്യക്തമാക്കിയ ജയറാം ഇന്നലെ ധര്‍മടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയാണു രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it