ബിജു രമേശ് തിരുവനന്തപുരത്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥിയായി മദ്യവ്യവസായി ബിജു രമേശ് മല്‍സരിക്കും. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയാണ് ബിജു രമേശിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടി കേരള ഘടകം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ബിജു രമേശിന്റെ പേര് നേരത്തേ നല്‍കിയിരുന്നു. അണ്ണാ ഡിഎംകെ കഴിഞ്ഞദിവസം മൂന്നാറില്‍ സംഘടിപ്പിച്ച പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ നിലപാടുകള്‍ വോട്ടായി മാറുമെന്നും ഇത് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് അണ്ണാ ഡിഎംകെയുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it