ബിജു രമേശില്‍നിന്ന് ക്രൈംബ്രാഞ്ച്് മൊഴിയെടുക്കും

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന വെളിപ്പെടുത്തല്‍  നടത്തിയ ബിജു രമേശില്‍നിന്ന് ക്രൈംബ്രാഞ്ച്  മൊഴിയെടുക്കും. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എഡിജിപി ചുമതലപ്പെടുത്തിയ ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് എസ്പി പി കെ മധുവാണ് ബിജു രമേശില്‍നിന്നും മൊഴിയെടുക്കുക. പ്രിയന്‍, മുന്‍ ഡിവൈഎസ്പി ഷാജി എന്നിവരെക്കൂടാതെ  ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപണം ഉന്നയിച്ച മറ്റുള്ളവരില്‍നിന്നും െൈക്രബ്രാഞ്ച് മൊഴിയെടുക്കും.

വെള്ളാപ്പള്ളി നടേശനുവേണ്ടി താനാണ്  ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയന്‍ പറഞ്ഞതായാണ് ബിജു രമേശ് വെളിപ്പെടുത്തിയിട്ടുള്ളത്. പ്രവീണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഡിവൈഎസ്പി ഷാജി ഇക്കാര്യം തന്നെ കത്തിലൂടെ അറിയിച്ചിരുന്നുവെന്നും ബിജു രമേശ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ബിജു രമേശിന്റെ ആരോപണം പ്രിയന്‍ കഴിഞ്ഞ ദിവസം നിഷേധിക്കുകയും താ ന്‍ അങ്ങനെ പറഞ്ഞതിന്റെ  തെളിവ് ഹാജരാക്കാന്‍ ബിജു രമേശിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുന്‍ ഡിവൈഎസ്പി ഷാജിയും ആരോപണം നിഷേധിച്ചുകൊണ്ട്്  ജയിലില്‍നിന്ന് തുറന്ന കത്ത് പുറത്തുവിട്ടു.

ആരോപണത്തില്‍ ബിജു രമേശ് ഉറച്ചുനിന്നാല്‍ അടുത്ത പടിയായി പ്രിയനില്‍നിന്നും ഷാജിയി ല്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. ബിജുവിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണത്തിന് വഴിയൊരുങ്ങൂ.പുതുതായി എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ പുനരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് എസ്പി നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനരന്വേഷണം സംബന്ധിച്ച് പോലിസും സര്‍ക്കാരും തീരുമാനമെടുക്കുക.
Next Story

RELATED STORIES

Share it