ബിജു രമേശിന് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിനെതിരേ ഇതേ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി വി എസ് ശിവകുമാര്‍ വക്കീല്‍നോട്ടീസയച്ചു. തനിക്കും കുടുംബത്തിനുമെതിരേ വ്യക്തിഹത്യ നടത്തി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരേയാണു നടപടി. ബിജു രമേശിന്റെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it