ബിജു രാധാകൃഷ്ണന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി; തെളിവുകള്‍ അഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്ന് കമ്മീഷന്
BY swapna en3 Dec 2015 6:23 AM GMT
X
swapna en3 Dec 2015 6:23 AM GMT
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണത്തെ നിഷേധിച്ച് മുഖ്യമന്ത്രി. ബിജു തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്ന്് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബ്ലാക്ക് മെയിലിനെ താന്‍ അതിജീവിക്കും. അങ്ങനെയായിരിക്കും താന്‍ ചരിത്രത്തില്‍ ഇടം നേടുക. ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ബിജു തെളിവ് ഹാജരാക്കട്ടെ.അപമാനിച്ച് ഇറക്കി വിടാനാവില്ല. സി ഡി ഹാജരാക്കിയില്ലെങ്കില്‍ അത് പിടിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ ബിജു രാധാകൃഷ്ണന് തന്റെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറഞ്ഞു. സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാവുന്നതിന് മുമ്പാണ് ബിജു ഇക്കാര്യം പറഞ്ഞത്. തെളിവുകള്‍ പുറത്ത് വിടുന്ന കാര്യം അഭിഭാഷകനുമായി ആലോചിക്കുന്നുവെന്നും ബിജു പറഞ്ഞു.
അതിനിടെ അഞ്ചു ദിവസത്തിനകം ബിജു രാധാകൃഷ്ണന് തെളിവുകള്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന് വ്യക്തമാക്കി. ബിജുവിനെ സമ്മര്‍ദ്ധത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല.തെളിവുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും കമ്മീഷന് അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT