ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം: വീഡിയോ പരിശോധിക്കും

ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം: വീഡിയോ പരിശോധിക്കും
X
vellapallyകോട്ടയം: പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ക്കെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോട്ടയം ജില്ലാ കലക്ടര്‍ പരിശോധിക്കുന്നു. വ്യക്തിഹത്യയോ തിരഞ്ഞെടുപ്പുചട്ട ലംഘനമോ നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് പരിശോധിക്കും. ശനിയാഴ്ച മുണ്ടക്കയത്ത് മൈക്രോഫിനാന്‍സ് വായ്പ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബിജിമോള്‍ തറയിലും തറയാണന്നും അവര്‍ക്കു ഭ്രാന്താണന്നും വെള്ളാപ്പള്ളി പറഞ്ഞത്. ഈ പെമ്പിളയ്ക്കു ഭ്രാന്താണെന്നും പീഡനക്കേസ് ഭയന്നാണ് ഇവരെ ആളുകള്‍ കൈകാര്യം ചെയ്യാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it