ബികാപൂരില്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് ദലിത് സ്ഥാനാര്‍ഥി

ഫൈസാബാദ്: ഫൈസാബാദിലെ ബികാപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ദലിത് സ്ഥാനാര്‍ഥിയെ നി ര്‍ത്താന്‍ അസറുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീ ന്‍(എഐഎം) തീരുമാനിച്ചു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബികാപൂരില്‍ ഫെബ്രുവരി 13 നാണ് ഉപതിരഞ്ഞെടുപ്പ്.
ദലിത് യുവാവായ പ്രദീപ് കോരിയായിരിക്കും സ്ഥാനാര്‍ ഥി. ദലിത് വിഭാഗങ്ങള്‍ക്കിടയി ല്‍ സ്വാധീനമുള്ള കോരി സൊസൈറ്റിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് പ്രദീപ്.
സിറ്റിങ് എസ്പി എംഎല്‍എ മിത്രാ സെന്‍ യാദവിന്റെ മരണത്തെ തുടര്‍ന്നാണ് ബികാപൂരി ല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ദലിത്-മുസ്‌ലിം ഐക്യം പരീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉവൈസി ബികാപൂരില്‍ ദലിത് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. ഫെബ്രുവരിയില്‍ ഉവൈസി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങും. മണ്ഡലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും ബികാപൂരില്‍ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമായി രണ്ടു ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും എംഐഎ സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു.
Next Story

RELATED STORIES

Share it