ബിഎസ്പി നേതാവിന്റെ വധം: അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജു പാലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട രാജു പാലിന്റെ ഭാര്യ പൂജ പാലിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറുമാസത്തിനകം അവസാനിപ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി. 2005ലാണ് അലഹബാദില്‍ വച്ച് രാജുപാലും മറ്റ് രണ്ടുപേരും അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.
Next Story

RELATED STORIES

Share it