kasaragod local

ബിഎസ്എന്‍എല്‍ ഫോണുകള്‍ പരിധിക്കു പുറത്ത്

കാസര്‍കോട്: മുളിയാര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ പെട്ട ആലൂര്‍ പ്രദേശത്ത് മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് ലഭിക്കാത്തതിനാല്‍ ഉപഭോക്താക്കള്‍ ദുരിതത്തില്‍.
ആലൂര്‍ പ്രദേശം പയസ്വിനി പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെ മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കുറവാണ്. സ്ഥിരമായി ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളുടെ കേബിള്‍ തകരാരാകുന്നത് കാരണം മിക്ക വീട്ടുകാരും ലാന്‍ഡ് ഫോണുകള്‍ കട്ട് ചെയ്യുകയും ചെയ്തു.
ഉപഭോക്താക്കള്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ അടിക്കടി ബന്ധം വിഛേദിക്കപ്പെടുന്നതും പതിവാണ്. ഇതുമൂലം പലരും സ്വകാര്യ കമ്പനികളിലേയ്ക്ക് മാറുന്ന സ്ഥിതിയുമുണ്ട്. ത്രിജി സേവനവും ഇവിടെ ലഭ്യമല്ലാത്തതിനാല്‍ അപ് ലോഡും ഡൗണ്‍ലോഡും ഒരേ വേഗതയില്‍ സാധിക്കുന്നില്ല. എന്നാല്‍ ഇവിടെ തൊട്ടടുത്തുള്ള മുണ്ടക്കൈ ടവര്‍ ഒരു കുന്നിന്റെ താഴത്ത് സ്ഥാപിച്ചതാണ് റേഞ്ച് കുറയാന്‍ കാരണമായത്.
Next Story

RELATED STORIES

Share it