Sports

ബാഴ്‌സ, റയല്‍, ചെല്‍സി, സിറ്റി, ബയേണ്‍ ഇന്ന് കളത്തില്‍

ലണ്ടന്‍/മാഡ്രിഡ്/മ്യൂണിക്ക്: യൂറോപ്പില്‍ ഇന്ന് ഫുട്‌ബോള്‍ ആരവം. ജയം തേടി ഗ്ലാമര്‍ ടീമുകള്‍ ഇന്ന് പോരാട്ടത്തിനിറങ്ങും. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്ക് എന്നീ പ്രമുഖര്‍ക്ക് ഇന്ന് മല്‍സരമുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി ബേണ്‍മൗത്തിനെയും മു ന്‍ ജേതാക്കളായ സിറ്റി സ്റ്റോക്ക് സിറ്റിയെയും ലിവര്‍പൂള്‍ ന്യൂകാസിലിനെയും എതിരിടുമ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ കിരീട വിജയികളായ ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ഗിജോണിനെയും റയല്‍ റയോ വല്ലെക്കാനോയെയും അത്‌ലറ്റികോ മാലഗയെയും നേരിടും.
ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ ഹെര്‍ത്തയെയും ബൊറൂസ്യ ഡോട്മുണ്ട് സ്റ്റുഗര്‍ട്ടിനെയും എതിരിടും. ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന്‍ ഉഡിനെസുമായി ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it