ബാഴ്‌സലോണ, ബയേണ്‍ പ്രീക്വാര്‍ട്ടറില്‍

മാഡ്രിഡ്/ ബെര്‍ലിന്‍: നിലവിലെ ജേതാക്കളായ ബാഴ്‌സലോണ, മുന്‍ വിജയികളായ ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ ജയിച്ചതോടെയാണ് ഇരുടീമും മുന്നേറിയത്. ഗ്രൂപ്പ് ഇയില്‍ ബാഴ്‌സ 6-1ന് എഎസ് റോമയെ നാണംകെടുത്തിയപ്പോള്‍ ഗ്രൂപ്പ് എഫില്‍ ബയേണ്‍ 4-0ന് ഒളിംപിയാക്കോസിനെ തുരത്തുകയായിരുന്നു.
മറ്റു മല്‍രങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ബയേര്‍ ലെവര്‍ക്യുസനും ബെയ്റ്റ് ബോറിസോവും 1-1ന് പോയിന്റ് പങ്കിട്ടപ്പോള്‍ ഗ്രൂപ്പ് എഫില്‍ ആഴ്‌സനല്‍ 3-0ന് ഡയനാ മോ സെഗ്രബിനെ തകര്‍ത്തു.
ഗ്രൂപ്പ് ജിയില്‍ ചെല്‍സി 4-0ന് മക്കാബി ടെല്‍ അവീവിനെയും ഡയനാമോ കീവ് 2-0ന് എഫ്‌സി പോര്‍ട്ടോയെയും ഗ്രൂപ്പ് എച്ചില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് 2-0ന് വലന്‍സിയയെയും ഗെന്റ് 2-1ന് ലിയോണിനെയും തോല്‍പ്പിച്ചു.
27 പാസില്‍ മെസ്സിയുടെ
സൂപ്പര്‍ ഗോള്‍
ഇറ്റാലിയന്‍ ടീം റോമയെ ബാഴ്‌സ 6-1ന് കശാപ്പു ചെയ്ത മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി 18ാം മിനിറ്റില്‍ നേടിയ വണ്ടര്‍ ഗോള്‍ ശ്രദ്ധേയമായി. 27 പാസുകള്‍ക്കൊടുവിലാണ് മെസ്സി വലകുലുക്കിയത്. ഇതില്‍ ആറു പാസിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കി ല്‍ നാലെണ്ണത്തില്‍ ബ്രസീലിയ ന്‍ സ്റ്റാര്‍ നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു. ഈ ഗോളടക്കം മെസ്സി രണ്ടു തവണ നിറയൊഴി ച്ചു. പരിക്കു ഭേദമായി രണ്ടു മാസത്തിനുശേഷം കളിക്കളത്തി ല്‍ തിരിച്ചെത്തിയ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയാണ് ഈ മ ല്‍സരത്തിലേത്.
മെസ്സിയെക്കൂടാതെ ലൂയിസ് സുവാറസും ബാഴ്‌സയ്ക്കായി ഇരട്ടഗോളോടെ മിന്നി. ജെറാര്‍ഡ് പിക്വെ, അഡ്രിയാനോ എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 77ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി നെയ്മര്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ബാഴ്‌സയുടെ സ്‌കോര്‍ 7-1 ആവുമായിരുന്നു.
പ്രതീക്ഷ കാത്ത്
ആഴ്‌സനല്‍
ഒളിംപിയാക്കോസിനെതിരേ തികച്ചും അനായാസമായിരുന്നു ബയേണിന്റെ ജയമെങ്കില്‍ ആഴ്‌സനല്‍ ജയത്തോടെ നോക്കൗട്ട്‌റൗണ്ട് സാധ്യത നിലനിര്‍ത്തി. ഡഗ്ലസ് കോസ്റ്റ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍, കിങ്‌സ്‌ലി കോമാന്‍ എന്നിവരുടെ ഗോളുകളാണ് ബയേണിനു ജയം നേടിക്കൊടുത്തത്.
സെഗ്രബിനെതിരേ ഇരട്ടഗോള്‍ നേടിയ അലെക്‌സിസ് സാഞ്ചസാണ് ആഴ്‌സനലിന്റെ ഹീറോ. മെസൂദ് ഓസിലാണ് മറ്റൊരു സ്‌കോറര്‍. അവസാന കളിയില്‍ ഒളിംപിയാക്കോസിനെ തോല്‍പ്പിച്ചാല്‍ ആഴ്‌സനലിന് പ്രീക്വാര്‍ട്ടറിലെത്താം.
Next Story

RELATED STORIES

Share it