ബാഴ്‌സലോണ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണ കിങ്‌സ് കപ്പ് (കേപ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ എസ്പാന്യോളിനെ 2-0നാണ് ബാഴ്‌സ മറികടന്നത്. രണ്ടു ഗോളും യുവതാരം മുനീര്‍ എല്‍ ഹദാദിയുടെ വകയായിരുന്നു.
ലോക ഫുട്‌ബോളര്‍ പുരസ്‌കാരനേട്ടത്തിനു ശേഷം ബാഴ് സ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആദ്യമായി കളിച്ച മല്‍സരം കൂടിയായിരുന്നു ഇത്.
ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ 4-1നു ജയിച്ച ബാ ഴ്‌സ ഇരുപാദങ്ങളിലുമായി 6-1 ന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it