ബാലികയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗായകന് മുന്‍കൂര്‍ ജാമ്യം
BY Sumeera SMR8 Jan 2016 3:32 AM GMT
Sumeera SMR8 Jan 2016 3:32 AM GMT
പനാജി: ബാലികയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോപ്പ് ഗായകന് റെമോ ഫെര്‍ണാണ്ടസിന് ഗോവ ബാലകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇന്നുമുതല്‍ 10 ദിവസം അന്വേഷണോദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്ന് ജഡ്ജി വന്ദന ടെണ്ടുല്‍ക്കര്‍ ഫെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യ ബോണ്ട് ഹാജരാക്കാനും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ പാസ്പോര്‍ട്ട് തിരിച്ചേല്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
റെമോ ഫെര്‍ണാണ്ടസിന്റെ മകന് ജോഹന്‍ ഓടിച്ച കാര്‍ തട്ടി 17കാരിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലായ ബാലികയെ ഫെര്‍ണാണ്ടസ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. സാമൂഹിക പ്രവര്ത്തകന് അയറസ് റോഡ്രി ഗ്രോസാണ് ഫെര്‍ണാണ്ടസിനെതിരേ കേസ് കൊടുത്തത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമാണ് റെമോ ഫെര്‍ണാണ്ടസിന്റെ നിലപാട്.

Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT