kozhikode local

ബാലാവകാശ കമ്മീഷന്‍ അദാലത്തില്‍ 22 പരാതികളില്‍ തീരുമാനമായി

കോഴിക്കോട്: സാമൂഹിക നീതി ദിനാഘോഷത്തിന്റെ സമാപന ദിവസമായ ഇന്നലെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 22 പരാതികളില്‍ തീരുമാനമായി. ആകെ ലഭിച്ച 24 പരാതികളില്‍ രണ്ടെണ്ണം അടിസ്ഥാനമില്ലാത്തവയെന്നു കണ്ട് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദിവസം ഫറോക്ക് നല്ലളത്ത് സംഘര്‍ഷം നടക്കുന്ന വേളയില്‍ നിരപരാധിയായ വിദ്യാര്‍ഥിയെ സുരക്ഷയ്ക്കായി നിയോഗിച്ച കര്‍ണാടക പോലിസ് മര്‍ദ്ദിച്ച വിഷയത്തില്‍ കേസ് രജിസ്റ്റര്‍ചെയ്യാനും വിദ്യാര്‍ഥിയുടെ ചികില്‍സാ ചെലവ് നല്‍കാനും കമ്മീഷന്‍ ജില്ലാ പോലിസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
റെയില്‍വേ പാളത്തിന് സമീപം സ്ഥിതി ചെയ്യുന്ന പന്നിയങ്കര എയുപി സ്‌കൂളിന് കുട്ടികളുടെ സുരക്ഷയ്ക്കായി ഇരുമ്പ്‌വേലി സ്ഥാപിക്കാനും പ്രവര്‍ത്തന സമയത്ത് വിദ്യാര്‍ഥികള്‍ പുറത്ത് പോവാതിരിക്കുന്നതിനായി സ്‌കൂള്‍ കൊമ്പൗണ്ടിനകത്ത് സ്റ്റേഷനറി കട ആരംഭിക്കാനും തീരുമാനമായി.
ഫറൂഖ് ഗവ.സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കളി തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹെഡ്മാസ്റ്ററുടെ തീരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് കളിക്കുന്നതിനാവശ്യമായ സാചര്യമൊരുക്കാനും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മാനസികമായി പീഢിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട ്‌നല്‍കാന്‍ വടകര റൂറല്‍ എസ് പിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
റെവന്യൂ ജില്ലാ കലോത്സവത്തില്‍ ഓട്ടം തുളളല്‍ മല്‍സരത്തില്‍ വിധികര്‍ത്താക്കള്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തി വിദ്യഭ്യാസ ഡപ്യൂട്ടി ഡയരക്ടറോട് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്ത ഗസല്‍ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹമായ മത്സരാര്‍ത്ഥി പത്താം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട പരാതിയുടെഅടിസ്ഥാനത്തില്‍ വിഷയം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കൊയിലാണ്ടി പുളിയഞ്ചേരി എ യു പി സ്‌കൂളിലേക്കുളള വഴിയുള്‍പ്പെടുന്ന ഭാഗം മറിച്ച് വിറ്റ സ്‌കൂള്‍ മാനേജരുടെ നടപടിയില്‍ അന്വേഷിച്ച് തുടര്‍ നടപടിയെടുക്കാനും വിദ്യാഭ്യാസ വകുപ്പിന് നിദ്ദേശം നല്‍കി.
സ്‌കൂള്‍ കായിക മേളയില്‍ ജിംനാസ്റ്റിക്‌സ് ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിദ്ദേശിച്ചു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, അംഗങ്ങളായ മീന കുരുവിള, അഡ്വ. നസീര്‍ ചാലിയം, ബാബു നരിക്കുനി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it