ബാലവേല: ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബാലവേലയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍നിന്നു രക്ഷപ്പെടുത്തിയ 740 കുട്ടികളെ പുനരധിവസിപ്പിക്കുന്നതില്‍ അലംഭാവം കാട്ടിയ ആറു സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി സര്‍ക്കാരുകള്‍ക്കെതിരെയാണു നടപടി. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് ആറാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നി ര്‍ദേശം നല്‍കി. 2013 മാര്‍ച്ച് മുതല്‍ 2014 ജൂലൈ വരെ രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ജോലിചെയ്യുന്ന 740 കുട്ടികളെ രക്ഷപ്പെടുത്തിയത്. ബിഹാറില്‍നിന്നുള്ള 610 പേരെയും ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 130 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബിഹാര്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 456 കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ്.
അതതു സംസ്ഥാനങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ക്കു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ കുട്ടികളുടെ ദയനീയസ്ഥിതി ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങള്‍ വിമുഖത കാട്ടുന്നതായി കമ്മീഷന്‍ അംഗം ഡി മുരുകേശന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it