thrissur local

ബാലറ്റ് പെട്ടികള്‍ ഒമ്പത് സ്‌ട്രോങ് റൂമുകളില്‍; കനത്ത സുരക്ഷ

തൃശൂര്‍: ആകാംക്ഷകള്‍ നിറച്ചുവെച്ച ബാലറ്റ് പെട്ടികള്‍ക്ക് ഒരു ദിവസം കൂടി സ്‌ട്രോങ് റൂമുകളില്‍ വിശ്രമം. കനത്ത സുരക്ഷയില്‍ ബാലറ്റ് പെട്ടികള്‍ ജില്ലയിലെ ഒമ്പതു കേന്ദ്രങ്ങളിലായാണ് സൂക്ഷിച്ചിട്ടുള്ളത്. നാളെ പെട്ടി തുറക്കും വരെ അതീവ ജാഗ്രതയോടെയാണ് പോലിസും അര്‍ധ സൈനിക വിഭാഗവും. തൃശൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളുടെ വോട്ടിങ് സാമഗ്രികള്‍ സൂക്ഷിച്ചിട്ടുള്ളത് രാമവര്‍മ്മപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ്‌കോളജിലാണ്. കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാലറ്റ് മെഷീനുകള്‍ പുല്ലൂറ്റ് ഗവണ്‍മെന്റ് കെകെടിഎം കോളജിലാണ് സൂക്ഷിച്ചിട്ടുള്ളത്. ചാലക്കുടി മണ്ഡലത്തിലെ വോട്ടിങ് സാമഗ്രികള്‍ സൂക്ഷിച്ചിട്ടുള്ളത് ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഇരിങ്ങാലക്കുട മണ്ഡലത്തിന്റേത് സൂക്ഷിച്ചിട്ടുള്ളത് ക്രൈസ്റ്റ് കോളജിലുമാണ്. മണലൂര്‍ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ഗുരുവായൂര്‍ മണ്ഡലത്തിന്റെ വോട്ടിങ് സാമഗ്രികള്‍ ചാവക്കാട് എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലും കുന്നംകുളം മണ്ഡലത്തിന്റേത് വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും ചേലക്കര മണ്ഡലത്തിന്റേത് ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സായുധ സേനയുടെ സുരക്ഷാവലയത്തിലുള്ള ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക.
Next Story

RELATED STORIES

Share it