ബാലപീഡന വിരുദ്ധദിനം: എന്‍ഡബ്‌ള്യുഎഫ് നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ മാനസികവും ശാരീരകവുമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ ഭരണകൂടം ജാഗരൂകരാവണമെന്ന് ആവശ്യപ്പെട്ട് നാഷനല്‍ വിമന്‍സ്ഫ്രണ്ട് തിരുവനന്തപുരം ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കി. ലോക ബാലപീഡന വിരുദ്ധ ദിനമായ നവംബര്‍ 19ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശവ്യാപകമായി ബാലാവകാശ സംരക്ഷണ ദിനമായി ആചരിച്ചതിന്റെ ഭാഗമായാണ് നിവേദനം നല്‍കിയത്.
വര്‍ഷത്തില്‍ ശരാശരി ഒരുലക്ഷം കുട്ടികളെയെങ്കിലും രാജ്യത്ത് കാണാതാവുന്നതായാണ് കണക്കുകള്‍. കുട്ടികളെ കാണാതാവുന്ന വിഷയത്തിലും പീഡനക്കേസിലും പ്രത്യേകം എഫ്‌ഐആര്‍ തയ്യാറാക്കേണ്ടതാണ്. ശിശുക്കടത്ത്, ബാലപീഡനം, ബാലവേല തുടങ്ങിയവയില്‍നിന്നുള്ള സംരക്ഷണം നിയമപുസ്തകങ്ങളില്‍ ഒതുങ്ങിയാല്‍ പോരാ. ആവശ്യമായ ശ്രദ്ധയും പുനരധിവാസവും വഴി കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എന്‍ഡബ്‌ള്യു—എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നസീമ, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് റജീന, ജില്ലാകമ്മിറ്റിയംഗം ഫാത്തിമ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it