kasaragod local

ബാലന്റെ പായസമധുരം പതിറ്റാണ്ട് പിന്നിടുന്നു

തൃക്കരിപ്പൂര്‍: തങ്കയം മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിനാഘോഷ പരിപാടികള്‍ ആരംഭിക്കുമ്പോള്‍ തങ്കയം സ്വദേശി ബാലനും ഒരുങ്ങും. മൗലിദ് ഘോഷയാത്രാ ദിവസം പായസം വച്ചു വിളമ്പാന്‍. 65കാരനായ ഇദ്ദേഹം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ തപസ്യ തുടരുകയാണ്. തങ്കയം മുനീറുല്‍ ഇസ്‌ലാം മദ്‌റസയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൗലിദ് ജാഥയിലാണ് ബാലന്റെ കൈപുണ്യത്തില്‍ ഒരുക്കുന്ന പായസം വിതരണം ചെയ്യുന്നത്. 1973 മുതല്‍ തങ്കയത്ത് ഫ്‌ളോര്‍ മില്‍ നടത്തുകയാണ് ബാലന്‍.
പത്തുകിലോ അരിയും 80 ലിറ്റര്‍ പാലും മറ്റും ഉപയോഗിച്ചാണ് ഏകദേശ 1500 പേര്‍ക്കുള്ള പായസം തയാറാക്കുന്നത്. പാചകം തന്റെ ശ്രമദാനമായാണ് അദ്ദേഹം കാണുന്നത്. ഇടയ്ക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിലര്‍ പ്രതിഫലം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍ പിണങ്ങിയതായി അനുഭവസ്ഥര്‍ പറയുന്നു. ജാഥയിലെ കുട്ടികള്‍ക്ക് പുറമേ ബൈപാസിലെ യാത്രക്കാര്‍ക്ക് മുഴുവനും പായസം വിളംബാന്‍ മദ്‌റസാ കമ്മിറ്റിയും ശ്രദ്ധിക്കുന്നു. ടി നിസാര്‍, എം കാസിം, ശുക്കൂര്‍ അഞ്ചങ്ങാടി, വി പി സാക്കിര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it