Flash News

ബാറുടമകള്‍ക്ക് പ്രതീക്ഷയേകി പിണറായിയും കോടിയേരിയും

ബാറുടമകള്‍ക്ക് പ്രതീക്ഷയേകി പിണറായിയും കോടിയേരിയും
X
KODIYERI

തിരുവനന്തപുരം : പൂട്ടിയ ബാറുകള്‍ നിയമനടപടികളിലൂടെ തുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ബാറുടമകള്‍ക്ക് പ്രതീക്ഷയേകുന്ന സൂചനകളുമായി സിപിഎം. മദ്യവര്‍ജനമാണ് ഇടത് മുന്നണിയുടെ നയമെന്നും അതാതു കാലത്തെ സര്‍ക്കാരുകളാണ് മദ്യനയം തീരുമാനിക്കുകയെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ വ്യക്തമായ പ്രതീക്ഷകളാണ് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.

[related]സിപിഎമ്മിന്റെ നയം മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണെന്നും, എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന മദ്യനയം പ്രകടനപത്രികയില്‍ വ്യക്തമാക്കുമെന്നും കോടിയേരി പറഞ്ഞു. ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതായിരിക്കും തങ്ങളുടെ നയമെന്നും സംസ്ഥാനത്ത് മദ്യ നിരോധനം പ്രാവര്‍ത്തികമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കള്ളുചെത്തു വ്യവസായത്തിനു തങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

സമ്പൂര്‍ണ മദ്യ നിരോധനം അര്‍ഥശൂന്യമാണെന്നും അട്ടപ്പാടിയില്‍ പരാജയപ്പെട്ട കാര്യമാണതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
നിയമത്തിന്റെ വഴിയിലൂടെ ബാറുകള്‍ തുറപ്പിക്കുക എളുപ്പമല്ലെന്ന് വ്യക്തമായതോടെ ബാറുടമകളുടെ ഏക പ്രതീക്ഷ സര്‍ക്കാര്‍ നയത്തിലെ തിരുത്തലുകളാണ്. മദ്യനയം തീരുമാനിക്കാന്‍ സര്‍ക്കാരി്‌ന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതിവിധിയുടെ ചുവടുപിടിച്ച്് ഇടതു മുന്നണിയെക്കൊണ്ട് നയം തിരുത്തി എളുപ്പം കാര്യം സാധിക്കാമെന്നാണ് ബാറുടമകളുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ ബാറുടമകള്‍ക്ക് എല്ലാവിധ പ്രതീക്ഷകളും നല്‍കുന്ന പ്രസ്താവനകളാണ് പിണറായിയും കോടിയേരിയും അടക്കമുള്ള സിപിഎം നേതാക്കള്‍ നടത്തി വരുന്നത്.
Next Story

RELATED STORIES

Share it