ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയെ പരിഹസിച്ച് പിണറായി'
BY Sumeera SMR19 April 2016 4:03 AM GMT
Sumeera SMR19 April 2016 4:03 AM GMT
തിരുവനന്തപുരം: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ തീരുമാനം മദ്യനിരോധനം സാധ്യമാക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്. കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചാണോ ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ പിണറായി പരിഹസിച്ചു. കോഴയില്‍ അധിഷ്ഠിതമായ മദ്യനയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാനുള്ള മദ്യവിരോധ പ്രസംഗവും ഈ കള്ളക്കളിയും എങ്ങനെ ഒത്തുപോവുമെന്നും പിണറായി ചോദിക്കുന്നു. യുഡിഎഫിന്റെ മദ്യനയം തട്ടിപ്പും വോട്ടുനേടാനുള്ള വിലകുറഞ്ഞ തന്ത്രവുമാണ്. ബാര്‍കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവയ്ക്കേണ്ടി വന്ന കാപട്യമാണ് മദ്യനയമെന്ന പേരില്‍ യുഡിഎഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കാനുമുള്ള നിശ്ചയദാര്‍ഢ്യം ഇടതുപക്ഷത്തിനാണുള്ളത്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മദ്യവര്‍ജന സമിതികളെയും മദ്യവിരുദ്ധ പ്രവര്‍ത്തകരെയും അണിനിരത്തി മദ്യവിപത്ത് ചെറുക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറയുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT