Flash News

ബാര്‍ കോഴ; തുടരന്വേഷണം ആകാം: ഹൈക്കോടതി; രാജിവയ്‌ക്കേണ്ടത് മാണിയുടെ മനസാക്ഷിക്കു വിടുന്നുവെന്നും കോടതി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ  വിജിലന്‍സ്  നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് ഹൈക്കോടതി വിധി  . വസ്തുതാ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്. അധികാരമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി.

മാണി മന്ത്രി പദവിയില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷിക്കു വിടുന്നുവെന്നും കോടതി പറഞ്ഞു. തുടരന്വേഷണം നടക്കാത്തതില്‍ എന്താണ് സര്‍ക്കാരിന് ആശങ്ക.പൊതുജനത്തിന്റെ പണത്തിന്റെ കാര്യത്തില്‍  കോടതിക്ക് ആശങ്കയുണ്ട്.അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് സംശയം ഉണ്ടാകുന്ന തരത്തില്‍ ഒന്നുമുണ്ടാകരുത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന പരാമര്‍ശവും കോടതി നടത്തി. ജസ്റ്റിസ് കമാല്‍ പാഷയാണ് വിധി പ്രസ്താവിച്ചത്. സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ ഹാജരായി.
Next Story

RELATED STORIES

Share it