ബാര്‍ കോഴ: മാണിക്കെതിരായ വിചാരണ മാറ്റി

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറപ്പിക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ബാറുടമകളില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിന്റെ വാദം ഏപ്രില്‍ 16ലേക്കു മാറ്റി. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് വാദം കേള്‍ക്കുന്നത് മാറ്റിവച്ചത്. നേരത്തേ തുടരന്വേഷണ റിപോര്‍ട്ടിന്‍മേല്‍ വാദം കേള്‍ക്കരുതെന്ന വിജിലന്‍സ് നിലപാട് കോടതി തള്ളിയിരുന്നു. ആദ്യ റിപോര്‍ട്ടിന്മേല്‍ വിശദമായ വാദം കേട്ടതിനാല്‍ ഇനി തുടരന്വേഷണ റിപോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കരുതെന്നാണ് വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ഇതു തള്ളിയ കോടതി രേഖകള്‍ പരിശോധിച്ചിരുന്നു. മാണിക്കെതിരേ നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് വൈക്കം വിശ്വന്‍ സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ പരിഗണിച്ചത്.
Next Story

RELATED STORIES

Share it